dcsimg

006.Dark Palm Dart (Brijesh Pookkottur)

Image of Taractrocerini

Description:

Description: മലയാളം: കേരശലഭം (Dark Palm Dart / Telicota ancilla) മഴക്കാടുകളിലും, സമതലപ്രദേശങ്ങളിലും കാണപ്പെടുന്ന ശലഭമാണ് കേരശലഭം. വേഗത്തില്‍ മിന്നിമറഞ്ഞ് പറക്കുന്ന ഒരു പൂമ്പാറ്റയാണിത്. വെയില്‍ കായുന്നതും ഒരേസ്ഥലത്തുതന്നെ വെയില്‍ കായാന്‍ എത്തുന്നതും ഒരു പ്രത്യേകതയാണ്. പക്ഷികാഷ്ഠത്തില്‍ ആഹാരം തേടാറുണ്ട്. ലവണം നുണയുന്നതിനു, അത് ഉണങ്ങിയകാഷ്ഠമാണെങ്കില്‍ ഉദരത്തില്‍ നിന്നു ഒരു തരം ദ്രാവകം ചീറ്റിച്ച് നനവുള്ളതാക്കിയാണ് ഭക്ഷണത്തിനുപയോഗിയ്ക്കുക. കേരശലഭത്തിനു പൂന്തേനും പ്രിയമുള്ളതാണ്. കറുത്ത മുന്‍ ചിറകിന്റെയും,പിന്‍ ചിറകിന്റേയും പുറത്ത് മഞ്ഞപട്ടയുണ്ട്. പട്ടയുടെ അരികുകള്‍ സമാനമല്ല. ചിറകിന്റെ അടിഭാഗത്തിനു മങ്ങിയ നിറമാണുള്ളത്. Date: 31 December 2014, 01:31:01. Source: Own work. Author: BrijeshPookkottur.

Source Information

license
cc-by-sa-3.0
copyright
BrijeshPookkottur
original
original media file
visit source
partner site
Wikimedia Commons
ID
8be100672be3cb5df0b320e1d8a15cd0